കാ​ഷ്മീ​ർ ഏ​റ്റു​മു​ട്ട​ൽ; മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു
Sunday, December 9, 2018 12:59 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഒ​രു ല​ഷ്ക​ർ ഇ ​തൊ​യ്ബ ക​മാ​ൻ​ഡ​റും ര​ണ്ട് കാ​ഷ്മീ​രി ഭീ​ക​ര​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 18 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാ​ണ് സൈ​ന്യം ഭീ​ക​ര​രെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് സൈ​നി​ക​ർ​ക്കും മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു.

ശ്രീ​ന​ഗ​റി​ലെ മു​ജ്ഗു​ഡി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി ഇ​ന്‍റി​ലി​ജ​ൻ​സ് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രെ​യും പോ​ലീ​സു​കാ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റ​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വീ​ടു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.