ബു​ല​ന്ദ്ഷ​ഹ​ർ ക​ലാ​പം: പോ​ലീ​സ് ത​ല​പ്പ​ത്ത് വീ​ണ്ടും അ​ഴി​ച്ചു​പ​ണി
Sunday, December 9, 2018 2:47 PM IST
ല​ക്നോ: ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ല​ന്ദ്ഷ​ഹ​റി​ൽ വീ​ണ്ടും പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. ബു​ല​ന്ദ്ഷ​ഹ​ർ എ​എ​സ്പി​യാ​യി ഞാ​യ​റാ​ഴ്ച മ​നീ​ഷ് മി​ശ്ര​യെ നി​യ​മി​ച്ചു. റൈ​സ് അ​ക്ത​റി​നു പ​ക​ര​മാണ് മ​നീ​ഷി​നെ എ​എ​സ്പി​യാ​യി നി​യ​മി​ച്ച​ത്. റൈ​സ് അ​ക്ത​റി​നെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് സാ​യു​ധ വി​ഭാ​ഗ​മാ​യ പ്രൊ​വി​ൻ​ഷ​ൽ ആം​ഡ് കോ​ണ്‍​സ്റ്റാ​ബു​ല​റി​യി​ലേ​ക്ക് മാ​റ്റി.

ശ​നി​യാ​ഴ്ച ബു​ല​ന്ദ്ഷ​ഹ​ർ സീ​നി​യ​ർ പോ​ലീ​സ് സു​പ്ര​ണ്ടി​നെ​യും സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. കൃ​ഷ്ണ ബ​ഹ​ദൂ​ർ സിം​ഗി​നെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ല​ക്നോ​വി​ലേ​ക്കാ​ണ് കൃ​ഷ്ണ​യെ മാ​റ്റി​യി​രി​ക്കു​ന്ന​ത്. കൃ​ഷ്ണ​യ്ക്കു പ​ക​രം സി​താ​പൂ​ർ എ​സ്പി പ്ര​ഭാ​ക​ർ ചൗ​ധ​രി​യെ ബു​ല​ന്ദ​ഷ​ഹ​റി​ൽ നി​യ​മി​ച്ചു.

ബു​ല​ന്ദ്ഷ​ഹ​ർ സ്റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി സ്ഥ​ലം മാ​റ്റി​യി​രു​ന്നു. പോ​ലീ​സ് മേ​ധാ​വി ഒ.​പി. സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.