ട്രെ​യി​നി​ലെ ജ​ലദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​യു​മാ​യി റെ​യി​ൽ​വേ
Sunday, December 9, 2018 3:20 PM IST
ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ളി​ലെ ജ​ല​ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​യു​മാ​യി റെ​യി​ൽ​വേ. ട്രെ​യി​നി​ലെ വാ​ട്ട​ർ ടാ​ങ്ക് അ​തി​വേ​ഗം നി​റ​യ്ക്കാ​നാ​ണ് റെ​യി​ൽ​വേ പ​ദ്ധ​തി​യി​ടു​ന്ന​ത്. നി​ല​വി​ൽ ട്രെ​യി​നി​ലെ 1,800 ലി​റ്റ​ർ വ​രു​ന്ന ടാ​ങ്കു​ക​ളി​ൽ ജ​ലം നി​റ​യ്ക്കാ​ൻ 20 മി​നി​റ്റാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. ഇ​ത് അ​ഞ്ച് മി​നി​റ്റാ​യി ചു​രു​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ പ​ദ്ധ​തി.

അ​ടു​ത്ത മാ​ർ​ച്ചോ​ടെ പു​തി​യ സം​വി​ധാ​നം 142 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ന​ട​പ്പാ​ക്കും. പു​തി​യ പ​ദ്ധ​തി​ക്കാ​യി 300 കോ​ടി രൂ​പ​യാ​ണ് റെ​യി​ൽ​വേ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ പ​ല​പ്പോ​ഴും വെ​ള്ള​ത്തി​ന്‍റെ പ്ര​ശ്നം അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​മൂ​ല​മാ​ണ് റെ​യി​ൽ​വേ പു​തി​യ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ 24 കോ​ച്ചു​ക​ൾ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ജ​ലം നി​റ​യ്ക്കാ​ൻ സാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.