ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​ന് വീ​ണ്ടും തോ​ൽ​വി
Sunday, December 9, 2018 4:17 PM IST
ചെ​ന്നൈ: ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​ന് വീ​ണ്ടും തോ​ൽ​വി. ത​മി​ഴ്നാ​ടി​നു​മു​ന്നി​ൽ 151 റ​ണ്‍​സി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ പ​രാ​ജ​യം. ക​ളി അ​വ​സാ​നി​ക്കാ​ൻ എ​ട്ട് ഓ​വ​ർ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് കേ​ര​ളം ത​മി​ഴ്നാ​ടി​നു​മു​ന്നി​ൽ മ​ത്സ​രം അ​ടി​യ​റ​വു പ​റ​ഞ്ഞ​ത്.

സ​മ​നി​ല ല​ക്ഷ്യ​മി​ട്ട് ഒ​ൻ​പ​ത് വി​ക്ക​റ്റു​മാ​യി നാ​ലാം ദി​നം ഇ​റ​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ അ​ഞ്ച് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി ടി. ​ന​ട​രാ​ജ​നാ​ണ് പ​രാ​ജ​യ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. സാ​യി കി​ഷോ​റും ബാ​ബാ അ​പ​രാ​ജി​തും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി ന​ട​രാ​ജ​ന് ഉ​റ​ച്ച​പി​ന്തു​ണ ന​ൽ​കി.

സ​ഞ്ജു സാം​സ​ണും സി​ജോ​മോ​ൻ ജോ​സ​ഫി​നും മാ​ത്ര​മേ കേ​ര​ള നി​ര​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ സാ​ധി​ച്ചു​ള്ളു. സ​ഞ്ജു സാം​സ​ണ്‍ 91 റ​ണ്‍​സും സി​ജോ​മോ​ൻ ജോ​സ​ഫ് 55 റ​ണ്‍​സും നേ​ടി. കേ​ര​ള നി​ര​യി​ൽ അ​ഞ്ച് പേ​ർ ര​ണ്ട​ക്കം ക​ട​ന്ന​പ്പോ​ൾ അ​ഞ്ച് പേ​ർ പൂ​ജ്യ​ത്തി​നാ​ണ് പു​റ​ത്താ​യ​ത്.

നേ​ര​ത്തെ ത​മി​ഴ്നാ​ട് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 252/7 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്തി​രു​ന്നു. ക്യാ​പ്റ്റ​ൻ ബാ​ബ ഇ​ന്ദ്ര​ജി​ത്ത് (92), കൗ​ശി​ക് ഗാ​ന്ധി (59) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ത​മി​ഴ്നാ​ടി​ന് തു​ണ​യാ​യ​ത്.

സ്കോ​ർ: ത​മി​ഴ്നാ​ട് 268-10, 252-7 കേ​ര​ളം 152-10, 217-10
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.