കാ​ഷ്മീ​ർ ഏ​റ്റു​മു​ട്ട​ൽ: ഭീ​ക​ര​ൻ പി​ടി​യി​ൽ
Sunday, December 9, 2018 5:35 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ​നി​ന്നും ഭീ​ക​ര​ൻ പി​ടി​യി​ൽ. റി​യാ​സ് അ​ഹ​മ്മ​ദാ​ണ് ശ്രീ​ന​ഗ​റി​ലെ മു​ജ്ഗു​ഡി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​രി​പ്പി​ക്കു​ന്ന​തി​ൽ ഇ​യാ​ൾ മു​ഖ്യ​ പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. 24 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാ​ണ് സൈ​ന്യം ഭീ​ക​ര​നെ പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ മു​ജ്ഗു​ഡി​ൽ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചി​രു​ന്നു.

ഒ​രു ല​ഷ്ക​ർ ഇ ​തൊ​യ്ബ ക​മാ​ൻ​ഡ​റും ര​ണ്ട് കാ​ഷ്മീ​രി ഭീ​ക​ര​രെ​യു​മാ​ണ് സൈ​ന്യം വ​ധി​ച്ച​ത്. ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് സൈ​നി​ക​ർ​ക്കും മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ശ്രീ​ന​ഗ​റി​ലെ മു​ജ്ഗു​ഡി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി ഇ​ന്‍റി​ലി​ജ​ൻ​സ് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.