ബ​ർ​ണ​ബ്യൂ​വി​ൽ തീ​പാ​റും; ബൊ​ക്ക​യു​ടെ അ​പ്പീ​ൽ അ​തി​ജീ​വി​ച്ച് റി​വ​ർ പ്ലേ​റ്റ് മൈ​താ​ന​ത്തേ​ക്ക്
Sunday, December 9, 2018 6:20 PM IST
മാ​ഡ്രി​ഡ്: നൂ​റ്റാ​ണ്ടി​ന്‍റെ ഫു​ട്ബോ​ൾ യു​ദ്ധ​ത്തി​ൽ പോ​രാ​ട്ടം ന​ട​ത്തി കി​രീ​ടം സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന് കാ​യി​ക ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി. റി​വ​ർ പ്ലേ​റ്റി​നെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന ബൊ​ക്ക ജൂ​നി​യേ​ഴ്സി​ന്‍റെ അ​പ്പീ​ൽ കോ​ട​തി ത​ള്ളി. ശ​നി​യാ​ഴ്ച​യാ​ണ് ബൊ​ക്ക​യു​ടെ അ​ടി​യ​ന്ത​ര അ​പ്പീ​ലി​നു​മേ​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്ത​ത്.

കോ​പ്പ ലി​ബ​ര്‍​ട്ട​ഡോ​ഴ്‌​സ് ഫൈ​ന​ലി​ന്‍റെ ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ​നി​ന്നും എ​തി​രാ​ളി​ക​ളാ​യ റി​വ​ർ പ്ലേ​റ്റി​നെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച​യാ​ണ് ബൊ​ക്ക കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ അ​യോ​ഗ്യ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ തീ​രു​മാ​നം. ഞാ​യ​റാ​ഴ്ച റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ മൈ​താ​ന​മാ​യ സാ​ന്‍റി​യാ​ഗോ ബ​ർ​ണ​ബ്യൂ​വി​ൽ അ​വ​സാ​ന​വ​ട്ട പോ​രാ​ട്ടം ന​ട​ക്കും.

ബൊ​ക്ക​യു​ടെ താ​ര​ങ്ങ​ൾ​ക്കു നേ​രെ​യു​ണ്ടാ​യ റി​വ​ർ പ്ലേ​റ്റ് ആ​രാ​ധ​ക​രു​ടെ ആ​ക്ര​മ​ണ​മാ​ണ് പ​രാ​തി​ക്കു കാ​ര​ണ​മാ​യ​ത്. റി​വ​ര്‍ പ്ലേ​റ്റി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ബു​വാ​ന​സ് ഐ​റി​സി​ലെ എ​സ്റ്റാ​ഡി​യോ മോ​ണ്യു​മെ​ന്‍റ​ല്‍ സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​ർ​ലോ​സ് ടെ​വ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു. മ​ത്സ​രം മാ​റ്റി​വ​ച്ചെ​ങ്കി​ലും വീ​ണ്ടും അ​ക്ര​മം ഉ​ണ്ടാ​യി. ഇ​തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ത​ട്ട​ക​ത്തി​ലേ​ക്ക് മ​ത്സ​രം മാ​റ്റു​ക​യാ​യി​രു​ന്നു.

റി​വ​ര്‍​പ്ലേ​റ്റ് – ബൊ​ക്ക ജൂ​നി​യേ​ഴ്സ് മ​ല്‍​സ​ര​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​ച്ച​ത് കാ​ണി​ക​ളു​ടെ കൈ​യ്യാ​ങ്ക​ളി​യി​ലാ​ണ്. അ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ന്‍ ആ​ദ്യ പാ​ദ​ത്തി​ൽ എ​വേ ആ​രാ​ധ​ക​ര്‍​ക്ക് ഗ്രൗ​ണ്ടി​ലേ​യ്ക്ക് പ്ര​വേ​ശ​നം ന​ല്‍​കി​യി​രു​ന്നി​ല്ല.

യൂ​റോ​പ്പി​ലെ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ന് തു​ല്യ​മാ​യ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ടൂ​ര്‍​ണ​മെ​ന്‍റാ​ണ് കോ​പ്പ ലി​ബ​ര്‍​ട്ട​ഡോ​ഴ്‌​സ്. ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക്ല​ബ് ചാ​മ്പ്യ​ന്‍​ഷി​പ്പ്. പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളാ​യ ബൊ​ക്ക​യും റി​വ​ര്‍ പ്ലേ​റ്റും ഇ​താ​ദ്യ​മാ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്. ബൊ​ക്ക ജൂ​നി​യേ​ഴ്‌​സി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മു​ക​ളും ര​ണ്ടു ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.