ബും..​ബും..​മും​ബൈ; ബം​ഗ​ളു​രൂ​വി​നെ പ​ത്തു​പേ​ർ ഒ​ത്തു​പി​ടി​ച്ചി​ട്ടു
Sunday, December 9, 2018 9:53 PM IST
ബം​ഗ​ളൂ​രു: ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു​വി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ ത​ങ്ങ​ളി​ലൊ​രാ​ൾ കു​റ​ഞ്ഞി​ട്ടും മും​ബൈ സി​റ്റി എ​ഫ്സി സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി. ക​ളി​യു​ടെ പ​കു​തി സ​മ​യ​വും പ​ത്തു​പേ​രു​മാ​യി പൊ​രു​തി​യാ​ണ് മും​ബൈ വി​ജ​യ​ത്തോ​ളം​പോ​ന്ന സ​മ​നി​ല നേ​ടി​യ​ത്.

ആ​ദ്യ​പ​കു​തി​യി​ലാ​യി​രു​ന്നു ക​ളി​യി​ൽ പി​റ​ന്ന ര​ണ്ടു ഗോ​ളു​ക​ളും. സ്വ​ന്തം മൈ​താ​ന​ത്ത് നീ​ല​ക്കു​പ്പാ​യ​ക്കാ​രാ​യി​രു​ന്നു ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. ഇ​രു​പ​ത്തി​മൂ​ന്നാം മി​നി​റ്റി​ൽ രാ​ഹു​ൽ ഭേ​ക്കെ ഇ​ട​തേ പാ​ർ​ശ്വ​ത്തി​ൽ​നി​ന്നും ഉ​യ​ർ​ത്തി ന​ൽ​കി​യ ക്രോ​സ് ഉ​ദാ​ന്താ സിം​ഗ് ത​ല​കൊ​ണ്ടു​ചെ​ത്തി മും​ബൈ വ​ല​യി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ബം​ഗ​ളൂ​രു ആ​ഹ്ലാ​ദ​ത്തി​നു 10 മി​നി​റ്റി​ന്‍റെ ആ​യു​സ് പോ​ലു​മു​ണ്ടാ​യി​ല്ല. 31 ാം മി​നി​റ്റി​ൽ മും​ബൈ ത​ല​യ്ക്കു ത​ല​കൊ​ണ്ടു ത​ന്നെ മ​റു​പ​ടി ന​ൽ​കി. അ​ർ​നോ​ൾ​ഡ് ന​ൽ​കി​യ അ​തി​മ​നോ​ഹ​ര​മാ​യ ക്രോ​സ് അ​തി​ലും മ​നോ​ഹ​ര​മാ​യി മോ​ഡു സു​ഗു ബം​ഗ​ളൂ​രു പോ​സ്റ്റി​ൽ എ​ത്തി​ച്ചു. മും​ബൈ ഒ​പ്പ​ത്തി​നൊ​പ്പം.

ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു​വി​നെ തെ​ല്ലും ഭ​യ​ക്കാ​തെ ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും ഒ​രു​പോ​ലെ ന​ട​പ്പി​ലാ​ക്കി​യ മും​ബൈ ആ​യി​രു​ന്നു ക​ളി​യി​ൽ മി​ക​ച്ചു​നി​ന്ന​ത്. ര​ണ്ടാം പ​കു​തി​യു​ടെ 51 ാം മി​നി​റ്റി​ൽ സെ​ഹ്നാ​ജ് സിം​ഗ് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ മും​ബൈ ത​ക​ർ​ന്നെ​ന്നു ക​രു​തി​യെ​ങ്കി​ലും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ​യാ​യി​രു​ന്നു ടെ​ൻ ആ​ർ​മി​യു​ടെ പ്ര​ക​ട​നം.

ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ധു​വി​ന്‍റെ മ​നോ​ഹ​ര സേ​വു​ക​ൾ ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ൽ മും​ബൈ വി​ജ​യം പി​ടി​ച്ചെ​ടു​ക്കു​മാ​യി​രു​ന്നു. മ​റു​വ​ശ​ത്ത് അ​മ​രീ​ന്ദ​ർ സിം​ഗും മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ സു​നി​ൽ ഛേത്രി​യു​ടെ ബു​ള്ള​റ്റ് ലോം​ഗ് റേ​ഞ്ച​ർ അ​ട​ക്കം നി​ര​വ​ധി സേ​വു​ക​ളാ​ണ് അ​മ​രീ​ന്ദ​ർ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.