രാ​മ​പു​ര​ത്ത് സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം; യു​വ​തി​ക്കും പി​താ​വി​നും സ​ഹോ​ദ​ര​നും പ​രി​ക്ക്
Sunday, December 9, 2018 10:55 PM IST
പാ​ലാ: രാ​മ​പു​ര​ത്ത് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തി​നു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം. മും​ബൈ​യി​ൽ​നി​ന്നും നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ യു​വ​തി​ക്കും ഇ​വ​രു​ടെ പി​താ​വി​നും സ​ഹോ​ദ​ര​നും മ​ർ​ദ​ന​മേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി 9.30 ന് ​പാ​ലാ നെ​ച്ചി​പ്പു​ഴൂ​രാ​യി​രു​ന്നു സം​ഭ​വം. റാ​ന്നി ഇ​ട​മ​ണ്‍ തോ​മ്പി​ക്ക​ണ്ടം ക​ല്ലി​ച്ചേ​ത്ത് സ​ജി മാ​ത്യു(50), മ​ക​ൻ ജോ​ർ​ജി(17), മ​ക​ൾ മേ​ഘ(22) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ നെ​ച്ചി​പ്പു​ഴൂ​ർ തെ​ക്കേ​ക​ള​ത്തി​നാ​നി​ക്ക​ൽ ജെ​നീ​ഷ് (42), ഇ​യാ​ളു​ടെ പി​താ​വ് ബാ​ല​കൃ​ഷ്ണ​ൻ (78), സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ നെ​ച്ചി​പ്പു​ഴൂ​ർ മാ​വേ​ലി​ൽ ജോ​ഷി ജോ​സ​ഫ് (45) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. കേ​സി​ൽ ഇ​നി​യും ഏ​ഴോ​ളം പേ​രെ പി​ടി​കൂ​ടാ​നു​ണ്ട്.

മും​ബൈ​യി​ൽ ന​ഴ്സാ​യ മേ​ഘ​യു​മാ​യി സ​ജി മാ​ത്യു​വും ജോ​ർ​ജി​യും നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് റാ​ന്നി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. നെ​ച്ചി​പ്പു​ഴൂ​ർ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ മേ​ഘ​യ്ക്കു ഛർ​ദി​ക്കാ​ൻ തോ​ന്നു​ക​യും കാ​ർ നി​ർ​ത്തു​ക​യും ചെ​യ്തു. ഈ ​സ​മ​യം സ​മീ​പ​ത്തെ വീ​ട്ടി​നി​ന്നും ഇ​റ​ങ്ങി​വ​ന്ന ജെ​നീ​ഷും സം​ഘ​വും ഛർ​ദി​ക്കാ​ൻ നി​ന്ന മേ​ഘ​യു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. ഇ​ത് സ​ജി​യും ജോ​ർ​ജി​യും ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

സ​മീ​പ​ത്തെ വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന ജെ​നീ​ഷും സം​ഘ​വും കാ​ർ യാ​ത്ര​ക്കാ​ർ മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ത്തോ​ളം പേ​ർ ചേ​ർ​ന്ന് മേ​ഘെ​യെ ഉ​ൾ​പ്പെ​ടെ മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളെ​യും സം​ഘം മ​ർ​ദി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യ​ച്ച​തോ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ പി​ൻ​വാ​ങ്ങി​യ​ത്.

പോ​ലീ​സ് എ​ത്തി​യാ​ണ് സ​ജി​യേ​യും മ​ക്ക​ളെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​തേ ആ​ശു​പ​ത്രി​യി​ൽ ജെ​നീ​ഷും ബാ​ല​കൃ​ഷ്ണ​നും ജോ​ഷി​യും ചി​കി​ത്സ തേ​ടി​യെ​ത്തി​യ​തോ​ടെ മേ​ഘ​യും പി​താ​വും അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞു പോ​ലീ​സി​നു വി​വ​രം കൈ​മാ​റി. പോ​ലീ​സ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. അ​ക്ര സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ഴോ​ളം പേ​രെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.