യോ​ഗി സ​ർ​ക്കാ​ർ നീ​തി ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല: സു​ബോ​ധ് കു​മാ​റി​ന്‍റെ മ​ക​ൻ
Sunday, December 9, 2018 11:30 PM IST
ബു​ല​ന്ദ്ഷ​ഹ​ർ: ബു​ല​ന്ദ്ഷ​ഹ​ർ സം​ഭ​വ​ത്തി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ‌​ക്കാ​ർ നീ​തി ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബോ​ധ് കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​ക് സിം​ഗ്. പി​താ​വ് കൊ​ല്ല​പ്പെ​ട്ട​ത് ഗൂ​ഡാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ്. അ​ക്ര​മി​ക​ളെ ഉ​ട​ൻ ത​ന്നെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ഭി​ഷേ​ക് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ പി​താ​വി​ന് നീ​തി​ല​ഭി​ക്കു​ന്ന​താ​വ​ണം ഇ​തി​ലെ റി​പ്പോ​ർ​ട്ടെ​ന്നും അ​ഭി​ഷേ​ക് സിം​ഗ് പ​റ​ഞ്ഞു. ഡ്യൂ​ട്ടി​യി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​നാ​കു​ന്ന​ത്. ഇ​ത് ഗു​രു​ത​ര​മാ​ണ്. പി​താ​വി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​ത്. ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​ര​ണം. ഇ​തി​ലൂ​ടെ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​മെ​ന്നും സു​ബോ​ധ് കു​മാ​റി​ന്‍റെ മ​ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.‌

പ​ശു​വി​നെ കൊ​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് ബു​ല​ന്ദ്ഷ​ഹ​റി​ൽ ക​ലാ​പം ആ​രം​ഭി​ച്ച​ത്. സം​ഘ​ർ‌​ഷ​ത്തെ അ​മ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ബോ​ധ് കു​മാ​റും ഇ​രു​പ​തു​കാ​ര​നാ​യ സു​മി​ത് കു​മാ​റും കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.