ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് ചൊവ്വാഴ്ച തുടക്കം
Monday, December 10, 2018 4:56 AM IST
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ സംയുക്ത പരിശീലനത്തിന് തയാറെടുക്കുന്നത്.

ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെംഗ്‌ഡുവിലാണ് ഇരു രാജ്യത്തെയും സൈനികര്‍ ഒരുമിക്കുന്നത്. ഈ മാസം 23 വരെ നീളുന്ന അഭ്യാസത്തിൽ ഇരു രാജ്യങ്ങളിൽനിന്നും 100 ട്രൂപ്പുകൾ വീതം പങ്കെടുക്കും.

ഇത് ഏഴാം തവണയാണ് ഇന്ത്യയും ചൈനയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ഭീകരവാദത്തെ ചെറുക്കുക എന്ന ലക്ഷ്യംവച്ചാണ് അഭ്യാസം നടത്തുന്നതെന്നും ഇരുരാജ്യത്തിന്‍റെയും സൈനിക വൃത്തങ്ങൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.