ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​ക്ഷു​ബ്ധമായ നിയമസഭ ഇന്നും പി​രി​ഞ്ഞു
Monday, December 10, 2018 9:49 AM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​ക്ഷു​ബ്ധ​മാ​യ നി​യ​മ​സ​ഭ ഇ​ന്നും പി​രി​ഞ്ഞു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്നും സ​ഭ പി​രി​ഞ്ഞ​ത്. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം സ​ഭാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ കൂ​ടി ച​ർ​ച്ച ചെ​യ്യേ​ണ്ട വേ​ദി​യാ​ണ് സ​ഭ​യെ​ന്നും പ്ര​തി​പ​ക്ഷം ചോ​ദ്യോ​ത്ത​ര​വേ​ള​യോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ർ ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ സ്പീ​ക്ക​ർ ചോ​ദ്യോ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി സ​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. 21 മി​നി​റ്റ് മാ​ത്ര​മാ​ണ് ഇ​ന്ന് ചോ​ദ്യോ​ത്ത​ര​വേ​ള ന​ട​ന്ന​ത്.

പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ ബാ​ന​റു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. സ്പീ​ക്ക​റു​ടെ ഡ​യ​സ് മ​റ​ച്ചാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ​ത്തോ​ട് സ​ഭ ന​ട​ത്താ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ഭ​യി​ൽ യാ​തൊ​ന്നും സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

ബി​ജെ​പി എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ലും പി.​സി. ജോ​ർ​ജും പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​തോ​ടെ സ​ഭ​യി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ സ​ഭ ചേ​രു​ന്ന​തി​നു മു​ൻ​പ് ര​മേ​ശ് ചെ​ന്നി​ത്ത സ്പീ​ക്ക​റെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​റെ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.