സ​ർ​ക്കാ​രി​ന്‍റെ ധാ​ർ​ഷ്‌ട്യത്തി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല
Monday, December 10, 2018 10:24 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ ധാ​ർ​ഷ്‌ട്യ​ത്തി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ നീ​ട്ടു​ന്ന​ത് ബോ​ധ​പൂ​ർ​വ​മാ​ണ്. പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ സ​മ​രം ന​ട​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് നി​രോ​ധ​നാ​ജ്ഞ നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത്. ഇ​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

സ്പീ​ക്ക​ർ ക്ഷ​ണി​ച്ച​ത് അ​നു​സ​രി​ച്ച് പ്ര​തി​പ​ക്ഷം ഇ​ന്ന് സ്പീ​ക്ക​റെ ക​ണ്ടി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പോ​സി​റ്റീ​വാ​യ ഫ​ലം ക​ണ്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും പ​ര​സ്പ​രം പ്ര​സ്താ​വ​ന ന​ട​ത്തി സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാണ് സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടത്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. സ​ർ​ക്കാ​രി​ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സ​മ​ര​ത്തോ​ടു​ള്ള സ​മീ​പ​നം പ​ഴ​യ​ക്കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളോ​ട് മു​ത​ലാ​ളി​മാ​ർ കാ​ണി​ക്കു​ന്ന സ​മീ​പ​ന​മാ​ണെ​ന്നും സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഭ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ സ​ർ​ക്കാ​രി​ന് താ​ത്പ​ര്യം ഇ​ല്ല. മു​ഖ്യ​മ​ന്ത്രി ര​ണ്ട് ത​വ​ണ സ​ഭ​യി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.