ബി​ജെ​പി​ക്കു തി​രി​ച്ച​ടി; ആ​ർ​എ​ൽ​എ​സ്പി എ​ൻ​ഡി​എ വി​ടു​ന്നു
Monday, December 10, 2018 11:58 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കാനിരിക്കെ ബി​ജെ​പി​ക്കു തി​രി​ച്ച​ടി. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വ​യു​ടെ രാ​ഷ്ട്രീ​യ ലോ​ക് സ​മ​താ പാ​ർ​ട്ടി എ​ൻ​ഡി​എ വി​ടു​ന്നു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ കു​ശ്വ ഇ​ന്ന് പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കു​ശ്വ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​ക​ൾ ഉ​ണ്ട്.

ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​നോ​ട് എ​ൻ​ഡി​എ​യി​ലെ ചി​ല ഘ​ട​ക​ക്ഷി​ക​ൾ​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്ന് ഉ​പേ​ന്ദ്ര കു​ശ്വ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ നീ​ക്കം.

ഇ​ന്ന് ന​ട​ക്കു​ന്ന എ​ൻ​ഡി​എ​യു​ടെ യോ​ഗ​ത്തി​ലും കു​ശ്വ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചിരുന്നു. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഇ​ന്ന് നാ​ലി​ന് യോ​ഗം ചേ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.