ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ജ​ന​ൽഷ​ട്ട​ർ വീ​ണ് യു​വ​തി​യു​ടെ വി​ര​ൽ അ​റ്റു
Monday, December 10, 2018 11:59 AM IST
ക​ള​മ​ശേ​രി: ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ജ​ന​ൽഷ​ട്ട​ർ വീ​ണ് യു​വ​തി​യു​ടെ വി​ര​ൽ അ​റ്റു. ചേ​ർ​ത്ത​ല സ്വ​ദേ​ശിനി ക​ല(39)യു​ടെ വി​ര​ലാ​ണ് അ​റ്റ​ത്. ഷ​ട്ട​ർ ഉ​യ​ർ​ത്ത​ത്തി വ​യ്ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അപകടം സംഭവിച്ചത്.

ഇ​ന്‍റ​ർ സി​റ്റി​യി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു പോ​കു​ന്ന വ​ഴി പുലർച്ചെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ക​ള​മ​ശേ​രി​യി​ൽ ഇ​റ​ങ്ങി പ​ത്ത​ടി​പ്പാ​ല​ത്തെ കി​ൻ​ഡ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ക​യാ​ണ് യുവതി. ​സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഇ​ന്‍റ​ർ​സി​റ്റി അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.