ബോട്ടിൽ നിന്നും കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
Monday, December 10, 2018 12:54 PM IST
കണ്ണൂർ: ചെ​റു​വ​ത്തൂ​രിൽ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി ബോ​ട്ടി​ൽ നി​ന്നും ക​ട​ലി​ൽ തെ​റി​ച്ചു വീ​ണു മ​രി​ച്ചു. പൂ​ന്തു​റ​ സ്വദേശി ജോ​ൺ(23)​ ആ​ണ് മ​രി​ച്ച​ത്.

കൊ​ച്ചി​യി​ൽ നി​ന്നും ക​ർ​ണാ​ട​ക വ​ഴി ഗോ​വ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ സം​ഘം ബോ​ട്ടി​ൽ ചാ​യ കു​ടി​ച്ചുകൊ​ണ്ടി​രി​ക്കെ യുവാവ് തെ​റി​ച്ചു ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് ര​ക്ഷി​ച്ചു ബോ​ട്ടി​ൽ ക​യ​റ്റി​യെ​ങ്കി​ലും ഉ​ട​ൻ ഛർ​ദ്ദി​ച്ചു കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മാ​സം 29ന് ​കൊ​ച്ചി​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട "ലൂ​ർ​ദ് മാ​താ' ബോ​ട്ടി​ന്‍റെ ഡൈ​നാ​മോ കേ​ട് വ​ന്ന​തി​നെ തു​ട​ർ​ന്ന് ചെ​റു​വ​ത്തൂ​ർ മ​ട​ക്ക​ര മ​ൽ​സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തു അറ്റകുറ്റപ്പണിക്കായി നിർത്തിയിരുന്നു. തകരാർ പരിഹരിച്ച് ഡിസംബർ ഒന്നിനാണ് സംഘം ഗോവയിലേക്ക് തിരിച്ചത്. ബോട്ടിൽ 11 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

ഇ​ന്ന് രാ​വി​ലെ തൃ​ക്ക​രി​പ്പൂ​ർ അ​ഴി​ത്ത​ല കോ​സ്റ്റ​ൽ എ​സ്ഐ കെ. ​സു​രേ​ശ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​വി. പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം ക​ര​ക്കെ​ത്തി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യിലേക്ക് മാറ്റി. പോ​സ്റ്റ്മോ​ർ​ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.