ഓ​ണ്‍​ലൈ​ൻ ടാ​ക്സി പ​ണി​മു​ട​ക്ക്: പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, December 10, 2018 4:23 PM IST
കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ന​ട​ത്തി​വ​രു​ന്ന പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. ക​ള​ക്ട​റേ​റ്റി​നു സ​മീ​പ​മു​ള്ള സ​മ​ര​പ​ന്ത​ലി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​നി​ടെ, ജ​ന​പ​ക്ഷ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മ​റ്റി അം​ഗം ന​വാ​സ് പൊ​ന്നാ​നി മ​ര​ണം വ​രെ നി​രാ​ഹാ​രം ആ​രം​ഭി​ച്ചു. നേ​ര​ത്തേ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​വ​ന്നി​രു​ന്ന കേ​ര​ളാ ഓ​ണ്‍​ലൈ​ൻ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ വ​ർ​ഗീ​സി​നെ നേ​ര​ത്തേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു ന​വാ​സ് പൊ​ന്നാ​നി സ​മ​രം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​നും നി​രാ​ഹാ​ര സ​മ​ര​ത്തി​നും ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഇ​ന്ന് തൃ​ശൂ​ർ ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ പ​ണി​മു​ട​ക്ക് ന​ട​ത്തു​കയാണ്.

ക​ഴി​ഞ്ഞ 27 മു​ത​ലാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. സം​സ്ഥാ​ന ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 14ന് ​ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

പ​ണി​മു​ട​ക്ക് തു​ട​രു​ന്ന​തോ​ടെ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളെ കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ല​യു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​ൻ ടാ​ക്സി ക​ന്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന അ​മി​ത​മാ​യ ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആവശ്യങ്ങൾ ഉ​ന്ന​യി​ച്ചാ​ണു പ​ണി​മു​ട​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.