ഹ​ർ​ത്താ​ൽ: സ്കൂ​ൾ, സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി
Monday, December 10, 2018 6:27 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും മാ​റ്റി. ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. മാ​റ്റി​വ​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും ജ​നു​വ​രി 18-നു ​ന​ട​ത്തു​മെ​ന്നും അ​ക്കാ​ദ​മി​ക് ഡീ​ൻ ഡോ. ​ജെ ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ ഈ ​മാ​സം 21-ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.