കർണാടകയിൽ കർഷകരെ കൂട്ടുപിടിച്ച് സർക്കാരിനെതിരെ ബിജെപി
Tuesday, December 11, 2018 7:47 AM IST
ബംഗളൂരു: കർണാടകയിൽ കർഷകരെ കൂട്ടുപിടിച്ച് സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. കർഷകർ ഉന്നയിച്ച ആവശ്യങ്ങൾക്ക് തങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും 17 വരൾച്ച ബാധിത ജില്ലകളിലും സർക്കാർ സഹായമെത്തിക്കണമെന്ന കർഷകരുടെ ആവശ്യമുയർത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് നിയമസഭാ മാർച്ച് സംഘടിപ്പിക്കുമെന്നും മറ്റ് സമരപരിപാടികൾ പിന്നീട് തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യദ്യൂരപ്പ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.