മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം
Tuesday, December 11, 2018 8:42 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ടെ​ണ്ണ​ൽ‌ തു​ട​രു​മ്പോ​ൾ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ ക​ന​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ ഫ​ല​ങ്ങ​ള്‍ പു​റ​ത്ത് വ​രു​മ്പോ​ള്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. ലീ​ഡ് നി​ല​യി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ക​യാ​ണ്.

ആ​കെ 230 സീ​റ്റു​ക​ളു​ള്ള മ​ധ്യ​പ്ര​ദേ​ശി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 116 സീ​റ്റു​ക​ൾ വേ​ണം. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ 30 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും 27 ഇ​ട​ത്ത് കോ​ൺ​ഗ്ര​സും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ൽ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

ന​വം​ബ​ര്‍ 28 നാ​യി​രു​ന്നു മ​ധ്യ​പ്ര​ദേ​ശി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചാ​ല്‍ 15 വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ബി​ജെ​പി ഭ​ര​ണ​ത്തി​നാ​ണ് അ​ന്ത്യം കു​റി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.