തെ​ലു​ങ്കാ​ന​യി​ൽ വീ​ണ്ടും ക​രു​ത്ത് തെ​ളി​യി​ച്ച് ച​ന്ദ്ര​ശേ​ഖ​ർ റാ​വു
Tuesday, December 11, 2018 9:35 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ വീ​ണ്ടും ക​രു​ത്ത് തെ​ളി​യി​ച്ച് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ ടി​ആ​ർ​എ​സ്. നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ടി​ആ​ർ​എ​സ് 60 സീ​റ്റു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു.

വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ ടി​ആ​ർ​എ​സി​ന് തി​രി​ച്ച​ടി നേ​രി​ട്ടി​രു​ന്നു. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് സ്ഥി​തി​ഗ​തി​ക​ൾ മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു.

119 അം​ഗ നി​യ​മ​സ​ഭ​യി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 60 സീ​റ്റു​ക​ളി​ലാ​ണ് ടി​ആ​ർ​എ​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് 32 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. മ​റ്റു​ള്ള​ർ 11 സീ​റ്റു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ർ റാ​വു സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പി​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.