മി​സോ​റാ​മി​ൽ കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി: മു​ഖ്യ​മ​ന്ത്രി ര​ണ്ട് സീ​റ്റു​ക​ളി​ലും തോ​റ്റു
Tuesday, December 11, 2018 12:58 PM IST
ഷി​ല്ലോം​ഗ്: മി​സോ​റാ​മി​ൽ കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. മി​സോ​റാം മു​ഖ്യ​മ​ന്ത്രി ലാ​ൽ തൻവാല മ​ത്സ​രി​ച്ച ര​ണ്ട് സീ​റ്റു​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ത​ൻ​വാല ഏ​ഴ് ത​വ​ണ വി​ജ​യി​ച്ച സെ​ർ​ച്ചി​പ്പ് മ​ണ്ഡ​ല​ത്തി​ലും ചം​ഫാ​യി​ലു​മാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ട​ത്.

എം​എ​ൻ​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ജെ. ലാ​ൽ​നു​ന്നു​ല​ൻ​ഗ​യോ​ടാ​ണ് ത​ൻ​വാലപ​രാ​ജ​യ​പ്പെ​ട്ട​ത്. മിസോ​റം പി​പ്പീ​ൾ​സ് മൂ​വ്മെ​ന്‍റി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ലാ​ൽ​ഡു​ഹോ​മ​യാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്.

പ​ത്ത് വ​ർ​ഷ​ത്തി​നു​ ശേ​ഷം മി​സോ​റാ​മി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. എം​എ​ൻ​എ​ഫ് 27 സീ​റ്റു​ക​ളി​ൽ ലീ​ഡ് നി​ല​നി​ർ​ത്തി കു​തി​ക്കു​ക​യാ​ണ്. ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് ആ​റ് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.