ഒരേ ഒരു വർഷം; കോൺഗ്രസ് തലപ്പത്ത് തലൈവനായി രാഹുൽ
Tuesday, December 11, 2018 2:05 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് വ​ജ്രത്തിന്‍റെ തി​ള​ക്കം. കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ല​പ്പ​ത്തെ​ത്തി ഒ​രു വ​ർ​ഷം തി​ക​യു​ന്ന ഇ​ന്ന് ബി​ജെ​പി​യു​ടെ അ​പ്ര​മാ​ദി​ത്വ​ത്തെ ത​ക​ർ​ത്ത് പാ​ർ​ട്ടി​യെ വി​ജ​യ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ എ​ത്തി​ക്കാ​ൻ രാഹുൽ ഗാന്ധിക്കു സാ​ധി​ച്ചിരിക്കുകയാണ്.

ലോ​ക്സഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സെ​മി​ഫൈ​ന​ൽ എ​ന്ന​റി​യ​പ്പെ​ട്ട നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ രാ​ഹു​ലി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ വി​ജ​യം കണ്ടുവെന്ന് തന്നെ വിലയിരുത്തപ്പെടുന്നുണ്ട്. ഛത്തീ​സ്ഗ​ഡി​ൽ 15 വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന ബി​ജെ​പിയെ ത​ക​ർ​ത്ത് പാർട്ടിയെ വി​ജ​യി​പ്പിക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​നാ​യി. എ​ടു​ത്തു​പ​റ​യാ​ൻ ഒരു നേതാവ് പോലുമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് രാഹുലിനെ മുന്നിൽ നിർത്തി തന്നെയാണ് പ്രചാരണം നയിച്ചത്.

രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി നി​ർ​ത്തി ബി​ജെ​പി​യെ നേ​രി​ടു​ന്ന​തി​ലും രാ​ഹു​ൽ വി​ജ​യി​ച്ച​തി​ന്‍റെ ഫ​ല​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കെ​തി​രാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മു​ത​ലാ​ക്കാ​നും രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​നാ​യി. സ​ച്ചി​ൻ പൈ​ല​റ്റി​നെ​യും അ​ശോ​ക് ഗെ​ലോ​ട്ടി​നെ​യും മു​ന്നി​ൽ നി​ർ​ത്തി​യാ​ണ് രാ​ഹു​ൽ രാ​ജ​സ്ഥാ​നി​ൽ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച​ത്. മുതിർന്ന നേതാവ് സി.പി.ജോഷിയെ മത്സര രംഗത്തിറക്കുകയും ചെയ്തിരുന്നു.

മ​ധ്യ​പ്ര​ദേ​ശി​ൽ 15 വ​ർ​ഷം നീ​ണ്ടു​നി​ന്ന ബി​ജെ​പി ഭ​ര​ണ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കാ​നും രാ​ഹു​ലി​നു സാ​ധി​ച്ചു​വെ​ന്നാ​ണ് ഫ​ല​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹ​ന്‍റെ അ​പ്ര​മാ​ദി​ത്വമാരുന്നു മധ്യപ്രദേശിൽ ഒന്നര പതിറ്റായി പ്രകടമായിരുന്നത്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് ക​മ​ൽ​നാ​ഥി​നെ മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​ക​ൾ ഏൽപ്പിച്ചതും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പ്രചാരണ ചുമതല നൽകിയും കോൺഗ്രസിന് നേട്ടമുണ്ടാക്കി.

ന​രേ​ന്ദ്ര മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും ഒ​റ്റ​യ്ക്ക് വെല്ലുവിളിക്കാൻ രാഹുലിന് പ്രാപ്തിയായെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് വി​ല​ങ്ങി​ട്ട് ജെ​ഡി​എസു​മാ​യി ചേ​ർ​ന്നു അ​ധി​കാ​രം പി​ടി​ച്ചത് തന്നെ അടവുനയങ്ങൾ പഠിച്ചതിന്‍റെ തെളിവായിരുന്നു. ഗോ​വ​യി​ലേ​യും മേ​ഘാ​ല​യി​ലേ​യും ബി​ജെ​പി​യു​ടെ നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ടാ​യി​രു​ന്ന കർണാടകയിലെ രാഹുലിന്‍റെ നീക്കം.

കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാര​ത​മെ​ന്ന ബി​ജെ​പി​യു​ടെ നീ​ക്ക​ത്തെ​യാ​ണ് രാ​ഹു​ൽ ഒ​റ്റ​യ്ക്കു പോ​രാ​ടി തോ​ൽ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 11-നാ​ണ് രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. 19 വ​ർ​ഷം കോ​ണ്‍​ഗ്ര​സി​നെ ന​യി​ച്ച സോ​ണി​യ ഗാ​ന്ധി​യി​ൽ​ നി​ന്ന​മാ​ണ് രാ​ഹു​ൽ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് എത്രത്തോളം വെല്ലുവിളി നൽകാൻ രാഹുലിന് കഴിയുമെന്നാണ് ഇനി അറിയേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.