ച​ന്ദ്ര​ശേ​ഖ​ർ റാ​വുവിനെ പോലെ തെലുങ്കാനയെ അറിയുന്നവരില്ലെന്ന് മകൾ കവിത
Tuesday, December 11, 2018 3:39 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ടി​ആ​ർ​എ​സി​ന്‍റെ വ​ൻ​വി​ജ​യം മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് കി​ട്ടി​യ പ്ര​തി​ഫ​ല​മാ​ണെ​ന്ന് മ​ക​ളും എം​പി​യു​മാ​യ കെ. ​ക​വി​ത. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം കാ​ണു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ൾ. നാ​ല​ര വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് പ്ര​തി​ഫ​ലം കി​ട്ടി. കെ​സി​ആ​റി​നെ പോ​ലെ തെ​ലു​ങ്കാ​ന​യെ അ​റി​യു​ന്ന​വ​ർ ഇ​ല്ലെ​ന്നും ക​വി​ത പ​റ​ഞ്ഞു.

ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ർ​എ​സി​നെ വെ​ല്ലു​വി​ളി​ക്കാ​ൻ കോ​ൺ​ഗ്ര​സും ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി​യും(​ടി​ഡി​പി) ഒ​രു​മി​ച്ച് രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​ഖ്യം ടി​ആ​ർ​എ​സി​ന് ഭീ​ഷ​ണി​യാ​യി​ല്ലെ​ന്നും ക​വി​ത പ​റ​ഞ്ഞു. ക​ട​ലാ​സി​ൽ മാ​ത്ര​മാ​ണ് പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. ത​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​പ്പോ​ൾ ജ​ന​ങ്ങ​ൾ കെ​സി​ആ​റി​നൊ​പ്പ​വും നി​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പ​രാ​ജ​യ​ങ്ങ​ൾ മ​റ​യ്ക്കാ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു ശ്ര​മി​ച്ചു. മ​ഹാ​ഘ​ട്ബ​ന്ധ​നെ കൈ​വി​ട്ട് തെ​ല​ങ്കാ​ന​യി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി. ചി​ല ആ​ഴ്ച​ക​ളാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​രു​മി​പ്പി​ക്കാ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു വ​ലി​യ ശ്ര​മ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും കെ​സി​ആ​റി​ന്‍റെ മ​ക​ൾ പ​റ​ഞ്ഞു.

അ​ടു​ത്ത വ​ർ​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ടി​ആ​ർ​എ​സി​നും സാ​ധ്യ​ക​ളു​ണ്ട്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കും ടി​ആ​ർ​എ​സ് ക​ട​ക്കു​മെ​ന്നും ക​വി​ത പ​റ​ഞ്ഞു. ദേ​ശീ​യ​ത​ല​ത്തി​ൽ മാ​റ്റം ആ​വ​ശ്യ​മാ​ണ്. ബു​ധ​നാ​ഴ്ച ടി​ആ​ർ​എ​സി​ന്‍റെ ദേ​ശീ​യ അ​ജ​ണ്ട പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ക​വി​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ല​ങ്കാ​ന​യി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​മാ​ണ് ടി​ആ​ർ​എ​സി​ന് ല​ഭി​ച്ച​ത്. 119 അം​ഗ നി​യ​മ​സ​ഭ​യി​ൽ ടി​ആർ​എ​സ് 86 സീ​റ്റു​ക​ളി​ലാ​ണ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് സ്ഥി​തി​ഗ​തി​ക​ൾ മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് 21 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.