ഭ​ര​ണം കൈയ്യാ​ല​പ്പു​റ​ത്ത്; മ​ധ്യ​പ്ര​ദേ​ശി​ൽ മാ​യാ​വ​തി നി​ർ​ണാ​യ​ക​മാ​യേ​ക്കും
Tuesday, December 11, 2018 6:02 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ മാ​യാ​വ​തി​യു​ടെ ബി​എ​സ്പി​യെ കൂ​ടെ​ക്കൂ​ട്ടാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മം ആ​രം​ഭി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു പി​ന്തു​ണ​തേ​ടി മാ​യാ​വ​തി​യെ ബ​ന്ധ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ മാ​യാ​വ​തി ത​ന്‍റെ എം​എ​ൽ​എ​മാ​രെ ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു ആ​വ​ശ്യ​മാ​യ 116 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ ക​ട​ക്കാ​ൻ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ത​ന്‍റെ സ​ർ​ക്കാ​ർ നാ​ലാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന ഉ​റ​ച്ച​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വി​ൽ ചൗ​ഹാ​ൻ പി​ന്നി​ലാ​യി. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തെ ബി​ജെ​പി ഭ​ര​ണ​ത്തി​നാ​ണ് ഇ​തോ​ടെ അ​ന്ത്യ​മാ​കു​ന്ന​ത്.

കേ​വ​ല​ഭൂ​രി​പ​ക്ഷം നേ​ടാ​ൻ കോ​ൺ​ഗ്ര​സി​നു ആ​വു​ന്നി​ല്ലെ​ങ്കി​ൽ മാ​യാ​വ​തി​യു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും. ര​ണ്ട് സീ​റ്റു​ക​ളാ​ണ് ബി​എ​സ്പി​ക്ക് മ​ധ്യ​പ്ര​ദേ​ശി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മാ​യാ​വ​തി​യു​ടെ പി​ന്തു​ണ​യോ​ടെ അ​ധി​കാ​രം ഉ​റ​പ്പി​ക്കാ​നാ​വും കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ക. മാ​യാ​വ​തി ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് പോ​കി​ല്ലെ​ന്ന വി​ശ്വാ​സ​മാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ദ​ളി​ത് വോ​ട്ട് ബാ​ങ്കു​ക​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ബി​എ​സ്പി​യു​മാ​യി സ​ഖ്യ​ത്തി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ൽ ബി​ജെ​പി​യു​ടെ പ​ത​നം ഇ​തി​ലും ക​ന​ത്ത​ത് ആ​കു​മാ​യി​രു​ന്നു. കേ​വ​ല​ഭൂ​രി​പ​ക്ഷ​മെ​ന്ന​ത് കോ​ൺ​ഗ്ര​സി​നു അ​നാ​യാ​സം നേ​ടാ​നാ​കു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.