സെ​മി​യി​ൽ ബി​ജെ​പി​യു​ടെ പൊ​ടി​പോ​ലു​മി​ല്ല; ജ​ന​ങ്ങ​ളെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്ത് മ​മ​ത
Tuesday, December 11, 2018 7:11 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ 2019 ന് ​മു​മ്പു​ള്ള സെ​മി ഫൈ​ന​ൽ മ​ത്സ​ര​മാ​യി​രു​ന്നെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഫൈ​ന​ലി​നു മു​മ്പു ന​ട​ന്ന സെ​മി​യി​ൽ ബി​ജെ​പി ഒ​രി​ട​ത്തു​മി​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ളാ​ണ് എ​ല്ലാ​യ്പ്പോ​ഴും മാ​ൻ ഓ​ഫ് ദി ​മാ​ച്ചെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്ക് എ​തി​രാ​യി വോ​ട്ട് ചെ​യ്തു. ഇ​ത് ജ​ന​ങ്ങ​ളു​ടെ വി​ധി​യാ​ണ്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണി​തെ​ന്നും മ​മ​ത പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണി​ത്. അ​നീ​തി​ക്കെ​തി​രാ​യ, അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ വി​ജ​യ​മാ​ണി​ത്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നും പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി ഒ​ന്നും ചെ​യ്യാ​തി​രി​ക്കു​ന്ന​തി​നും എ​തി​രാ​യ വി​ജ​യ​മാ​ണി​ത്. കൃ​ഷി​ക്കാ​ർ, യു​വാ​ക്ക​ൾ, ദ​ളി​തു​ക​ൾ, പ​ട്ടി​ക​ജാ​തി പ​ട്ട​ക​വ​ർ​ഗ വി​ഭാ​ഗം, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​രു​ടെ കൂ​ടി വി​ജ​യ​മാ​ണി​തെ​ന്നും മ​മ​ത പ​റ​ഞ്ഞു. വി​ജ​യി​ക​ളെ അ​വ​ർ അ​ഭി​ന​ന്ദി​ക്കു​ക‍​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.