പ​രാ​ജ​യ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു: ര​മ​ൺ​സിം​ഗ്
Tuesday, December 11, 2018 7:39 PM IST
റാ​യ്പു​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ര​മ​ൺ​സിം​ഗ്. ഗ​വ​ർ​ണ​ർ​ക്കു രാ​ജി സ​മ​ർ​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രാ​ജ​യ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​ർ​ക്കു രാ​ജി സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞു. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യും ത​ങ്ങ​ൾ ഇ​നി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ പ​ട​യോ​ട്ട​ത്തി​ൽ ബി​ജെ​പി​ക്ക് വ​ൻ ത​ക​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്. മൂ​ന്നു വ​ട്ട​മാ​യി സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തി​ലി​രു​ന്ന ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ 17 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. കോ​ണ്‌​ഗ്ര​സ് 65 സീ​റ്റ് നേ​ടി വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. നി​യ​മ​സ​ഭ​യി​ലെ ആ​കെ 90 സീ​റ്റി​ൽ പു​തു​താ​യി രൂ​പീ​ക​രി​ച്ച അ​ജി​ത് ജോ​ഗി- മാ​യാ​വ​തി സ​ഖ്യ​ത്തി​നു നാ​ല് സീ​റ്റു​ക​ളും നേ​ടാ​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.