ജ​ന​വി​ധി ബി​ജെ​പി​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യ അ​വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം: പി​ണ​റാ​യി
Tuesday, December 11, 2018 7:55 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യ അ​വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​വി​ധി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ളു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും അ​വ​രെ വ​ര്‍​ഗീ​യ​മാ​യി ചേ​രി​തി​രി​ക്കു​വാ​ന്‍ അ​ധി​കാ​രം ദു​ര്‍​വി​നി​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നോ​ട് ജ​ന​ങ്ങ​ള്‍ ക്ഷ​മി​ക്കി​ല്ലെ​ന്ന​താ​ണ് ജ​ന​വി​ധി​യി​ല്‍ നി​ന്നു​ള​ള പാ​ഠ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ പ്ര​തി​ക​ര​ണം.

വി​ക​സ​ന​മെ​ന്ന ബി​ജെ​പി മു​ദ്രാ​വാ​ക്യ​ത്തി​ല്‍ ക​ഴ​മ്പു​മി​ല്ലെ​ന്ന് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള​ള വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ബി​ജെ​പി വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​ര​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടി​യ​ത്. ഇ​വ​രും ഇ​ട​തു​പ​ക്ഷ​വും മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ കൂ​ടു​ത​ല്‍ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്നു എ​ന്ന​തി​ന്‍റെ സ്ഥി​രീ​ക​ര​ണ​മാ​ണ് ജ​ന​വി​ധി​യെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.