ജ​യി​ക്കാ​ൻ ബുദ്ധി​മു​ട്ടാ​ണെ​ന്ന് മോ​ദി ഇ​നി മ​ന​സി​ലാ​ക്കും: രാ​ഹു​ൽ ഗാ​ന്ധി
Tuesday, December 11, 2018 9:59 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​നി മ​ന​സി​ലാ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്ത​തൊ​ന്നും ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന വി​കാ​രം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​വ​ന്നി​ട്ടു​ണ്ടെ​ന്നും കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ദി​യെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​ഴി​മ​തി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ വ്യാ​മോ​ഹ​ങ്ങ​ളി​ൽ​നി​ന്ന് മു​ക്ത​രാ​യി. മോ​ദി അ​ഴി​മ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​വ​ർ വി​ശ്വ​സി​ക്കു​ന്നു. ഈ ​പ​രാ​ജ​യം അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

2014 ലെ ​തെ​ര​ഞ്ഞ​ടു​പ്പാ​യി​രു​ന്നു ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സം​ഭ​വ​മെ​ന്ന് അ​മ്മ​യോ​ട് പ​റ​ഞ്ഞി​രു​ന്നു. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് ഏ​റെ പാ​ഠ​ങ്ങ​ൾ പ​ഠി​ച്ചു. ഏ​റ്റ​വും വ​ലി​യ കാ​ര്യം വി​ന​യ​മാ​ണെ​ന്ന് പ​ഠി​ച്ചു. എ​ന്താ​ണ് ചെ​യ്യ​രു​തെ​ന്ന ആ ​വ​ലി​യ പാ​ഠം ന​രേ​ന്ദ്ര മോ​ദി​യാ​ണ് ത​ന്നെ പ​ഠി​പ്പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് വ​ലി​യ അ​വ​സ​ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. ഇ​തോ​ടെ അ​ഹ​ങ്കാ​രം വ​ന്നു​നി​റ​ഞ്ഞെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.