ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ശു മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു
Tuesday, December 11, 2018 10:20 PM IST
ജ​യ്പു​ർ: ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​ശു മ​ന്ത്രി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ലെ സി​രോ​ഹി​യി​ൽ​നി​ന്നു ജ​ന​വി​ധി നേ​ത​ടി​യ ഒ​ട്ടാ​റാം ദെ​വാ​സി​യാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സ​ന്യാം ലോ​ധ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്. 10000ൽ ​അ​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ലോ​ധ​യു​ടെ വി​ജ​യം.

വ​സു​ന്ധ​ര രാ​ജെ കാ​ബി​ന​റ്റി​ൽ പ​ശു വ​കു​പ്പാ​ണ് ദെ​വാ​സി കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. വ​സു​ന്ധ​ര കാ​ബി​ന​റ്റി​ലെ 19 മ​ന്ത്രി​മാ​രി​ൽ 13 പേ​രും പ​രാ​ജ​യ​മ​റി​ഞ്ഞ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി ജ​യി​ച്ചു​ക​യ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.