ജ​ന​വി​ധി വി​ന​യ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ന്നു: മോ​ദി
Tuesday, December 11, 2018 10:41 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു നേ​രി​ട്ട വ​ൻ പ​രാ​ജ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​യ​വും പ​രാ​ജ​യ​വും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണെ​ന്നും ജ​ന​വി​ധി വി​ന​യ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ന്നെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

ജ​ന​വി​ധി വി​ന​യ​ത്തോ​ടെ അം​ഗീ​ക​രി​ക്കു​ന്നു. സം​സ്ഥാ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളോ​ടു ന​ന്ദി പ​റ​യു​ന്നു. ഇ​വി​ടെ ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സി​നെ​യും കെ​സി​ആ​റി​നെ​യും മി​സോ നാ​ഷ​ണ​ൽ ഫ്ര​ണ്ടി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നു അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ന്നു- മോ​ദി ട്വീ​റ്റ് ചെ​യ്തു.

ജ​യ​വും പ​രാ​ജ​യ​വും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണെ​ന്നും ഈ ​ജ​ന​വി​ധി ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​നാ​യി ക​ഠി​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പാ​ർ​ട്ടി​യെ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.