കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുകുൾ സാംഗ്മ
Wednesday, December 12, 2018 1:49 AM IST
ന്യൂഡൽഹി: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുൻ മേഘാലയ മുഖ്യമന്ത്രി മുകുൾ സാംഗ്മ. ജനങ്ങൾ ബിജെപി സർക്കാരിനെ തൂത്തെറിയുമെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം അതിന്‍റെ സൂചനയാണെന്നും സാംഗ്മ പറഞ്ഞു.

തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ച ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നുവെന്നും ഇതൊക്കെയായിട്ടും ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ വിധിയെഴുത്തുണ്ടായത് സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾ കാരണമാണെന്നും സാംഗ്മ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.