മൂന്ന് മക്കൾക്ക് വിഷം നൽകി മാതാവ് ജീവനൊടുക്കി
Wednesday, December 12, 2018 3:33 PM IST
ലക്നോ: ബലൂണ്‍ ആവശ്യപ്പെട്ട് മകൾ കരഞ്ഞതിന്‍റെ പേരിലുണ്ടായ മാനസിക സംഘർഷങ്ങൾക്കൊടുവിൽ മൂന്ന് മക്കൾക്ക് വിഷം നൽകി മാതാവ് ജീവനൊടുക്കി. നിർമല (30), മക്കളായ ആദിത്യ (മൂന്ന്), ആഞ്ചൽ (രണ്ട്), അകൻഷ (ഒന്നര) എന്നിവരാണ് മരിച്ചത്.

ഉത്തർപ്രദേശിലെ സോനേബദ്രയിലാണ് സംഭവം. ബലൂണ്‍ വേണമെന്ന് ആവശ്യപ്പെട്ട് മകൾ കരഞ്ഞതിനൊടുവിൽ അമ്മ കുട്ടിയെ ചെറുതായി ഒന്ന് തല്ലി. മകളെ തല്ലിയതിന്‍റെ പേരിൽ ഭർത്താവ് യുവതിയെ ശാസിച്ചു. വീട്ടിലുണ്ടായിരുന്ന ബന്ധുക്കളും കുഞ്ഞിനെ തല്ലരുതെന്ന് പറഞ്ഞു. പിന്നാലെയാണ് മൂന്നു മക്കൾക്കും വിഷം നൽകി യുവതി വിഷം കഴിച്ച് ജീവനൊടുക്കിയത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.