ആ​സാം പൗ​ര​ത്വ പ​ട്ടി​ക: എ​തി​ര്‍​പ്പു​ക​ൾ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു സമയപരിധി നീട്ടി
Wednesday, December 12, 2018 4:38 PM IST
ന്യൂ​ഡ​ല്‍​ഹി: ആ​സാം ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യി​ല്‍ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​വാ​ദ​വും എ​തി​ര്‍​പ്പു​ക​ളും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി സു​പ്രീം​കോ​ട​തി നീ​ട്ടി. ഡി​സം​ബ​ർ 31 വ​രെ​യാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഡി​സം​ബ​ർ 15 ആ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. പ​ട്ടി​ക​യി​ല്‍ നി​ന്നു പു​റ​ത്താ​യ 40 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

14.8 ല​ക്ഷം പേ​രാ​ണ് ഇ​തു​വ​രെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​സി​ആ​ർ കോ​ഡി​നേ​റ്റ​ർ പ്ര​തി​ക് ഹ​ജേ​ല കോ​ട​തി​യി​ൽ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. സു​പ്രീം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ ആ​സാ​മി​ൽ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ പു​തു​ക്കു​ന്ന​ത്.

1951ൽ ​ഉ​ണ്ടാ​ക്കി​യ പൗ​ര​ത്വ ര​ജി​സ്റ്റ​റാ​ണു പു​തു​ക്കു​ന്ന​ത്. 2013ൽ ​തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​വ​ഴി 2017 ഡി​സം​ബ​ർ 31നും ​ക​ഴി​ഞ്ഞ ജൂ​ലൈ 31നു​മാ​യി ര​ണ്ട് ലി​സ്റ്റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. ആ​ദ്യ​ലി​സ്റ്റി​ൽ 1.9 കോ​ടി ജ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ടം​പി​ടി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ 2.89 കോ​ടി പേ​ർ ഇ​ടം​പി​ടി​ച്ചെ​ങ്കി​ലും 40,07,707 പേ​ർ പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.