ബിജെപി സമരപ്പന്തലിനു മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം
Thursday, December 13, 2018 3:13 AM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ബി​ജെ​പി ​നേതാവ് സി.കെ പത്മനാഭൻ നിരാഹാരസമരം നടത്തുന്ന പ​ന്ത​ലി​ന് സ​മീ​പം മധ്യവയസ്കൻ ജീവനൊടുക്കാൻ ശ്രമിച്ചു. പേ​രൂ​ർ​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​രാ​(49)ണ് ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്ര​മി​ച്ച​ത്.

ബി​ജെ​പി​യു​ടെ സ​മ​ര​പ​ന്ത​ലി​ന് എ​തി​ർ​വ​ശ​ത്തെ ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ദേ​ഹ​ത്ത് പെ​ട്രൊ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ ശേ​ഷം സ​മ​ര​പ​ന്ത​ലി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​പ​ന്ത​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ത​ട​ഞ്ഞ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി.

നേ​ര​ത്തെ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു നി​രാ​ഹാ​രം ന​ട​ത്തി​യി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് സി.​കെ.​പ​ത്മ​നാ​ഭ​ൻ നി​രാ​ഹാ​രം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ ഒ​ന്ന​രയോടെയായിരുന്നു ആ​ത്മ​ഹ​ത്യാ​ശ്ര​മം. ശ​ബ​രി​മ​ല​യി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ണ്ടാ​ണ് ഇ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ളും ബി​ജെ​പി നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശ​ര​ണം വി​ളി​ച്ചുകൊ​ണ്ടാ​ണ് ദേ​ഹ​ത്ത് തീ ​കൊ​ളു​ത്തി​യ ശേ​ഷം സ​മ​ര​പ​ന്ത​ലി​ലേ​ക്ക് ഇയാൾ ഓ​ടി​യെ​ത്തി​യ​തെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ വേ​ണു​ഗോ​പാ​ല​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 95 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ ബേ​ണ്‍ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​ന​ത്തി​ന് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് വേ​ണു​ഗോ​പാ​ല​നെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

എ​ല്ലാ ​ദി​വ​സ​വും ന​ഗ​ര​ത്തി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​റു​ള്ള വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ പ​തി​വു​പോ​ലെ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​ത്തി​രി​ച്ച​താ​യി​രു​ന്നു​വെ​ന്ന് മ​ണ്ണ​ന്ത​ല എ​സ്ഐ പ​റ​ഞ്ഞു. ശ​രീ​ര​ത്തി​ല്‍ തീ ​കൊ​ളു​ത്തി​യ​ശേ​ഷം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രം ന​ട​ക്കു​ന്ന​തി​നു സ​മീ​പ​ത്തേ​ക്കാ​ണ് ഇ​യാ​ള്‍ ഓ​ടി​ക്ക​യ​റി​യ​ത്.

ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക വി​ഷ​മ​മാ​ണോ കു​ടും​ബ​പ​ര​മാ​യു​ള്ള എ​ന്തെ​ങ്കി​ലും വി​ഷ​യ​മാ​ണോ ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നു കാ​ര​ണ​മെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നു കന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.