വീട്ടിൽ ശൗ​ചാ​ല​യ​മി​ല്ലെന്ന നൊന്പരം പങ്കുവച്ച കു​ഞ്ഞു​മ​ന​സ് ഇനി സ്വ​ച്ഛ്ഭാ​ര​ത് അം​ബാ​സി​ഡ​ർ
Thursday, December 13, 2018 7:49 AM IST
ചെ​ന്നൈ: വീ​ട്ടി​ൽ ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ത്ത​തി​ൽ പി​താവി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ഏ​ഴു​വ​യ​സു​കാ​രി​യെ സ്വ​ച്ഛ്ഭാ​ര​ത് അം​ബാ​സി​ഡ​റാ​യി നി​യ​മി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​ർ ജി​ല്ല​യി​ലെ ആ​ന്പൂ​ർ സ്വ​ദേ​ശി​നി ഹ​നീ​ഫ സാ​റ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​താ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്.

എ​ൽ​കെ​ജി​യി​ൽ പ​ഠി​ക്കു​ന്പോ​ൾ ക്ലാ​സി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ ശൗ​ചാ​ല​യം നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് പി​താ​വ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം ക്ലാ​സി​ൽ എ​ത്തി​യി​ട്ടും വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ലെ​ന്നും പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ഹ​നീ​ഫ ആ​ന്പൂ​ർ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വം ജി​ല്ലാ ക​ള​ക്ട​ർ അ​റി​ഞ്ഞ​തോ​ടെ സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം ഹ​നീ​ഫ​യു​ടെ വീ​ട്ടി​ൽ ശൗ​ചാ​ല​യം പ​ണി​യാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ ആ​ന്പൂ​ർ ന​ഗ​ര​സ​ഭ ഹ​നീ​ഫ​യെ സ്വ​ച്ഛ്ഭാ​ര​ത് അം​ബാ​സി​ഡ​റാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​വേ​ത​ന​ക്കാ​ര​നാ​യ ത​നി​ക്ക് ശൗ​ചാ​ല​യം പ​ണി​യാ​നു​ള്ള വ​ക​യി​ല്ലെ​ന്ന് പി​താ​വ് ഇ​ഹ്സാ​നു​ള്ള പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.