ബി​ജെ​പി​യു​ടെ യു​ദ്ധ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് കാ​ണാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു: യോ​ഗി ആ​ദി​ത്യ​നാ​ഥ്
Thursday, December 13, 2018 8:31 AM IST
പാ​റ്റ്ന: ഹി​ന്ദി മേ​ഖ​ല​യി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യ തി​രി​ച്ച​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു നേ​ടി​യ​താ​ണെന്ന് യോ​ഗി പാ​റ്റ്ന​യി​ലെ മഹാവിർ ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയപ്പോൾ പറഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ നു​ണ​ക​ൾ ഉ​ട​ൻ അ​പ്ര​സ​ക്ത​മാ​കും. ഇതിനാൽ ബി​ജെ​പി​യു​ടെ ഭാ​വി യു​ദ്ധ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കുമെന്നും യോഗി വ്യക്തമാക്കി. വി​ജ​യ​വും പ​രാ​ജ​യ​വും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ണ്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സു​കാ​ർ ഇ​ര​ട്ട​ത്താ​പ്പു​കാ​രാ​ണെന്നും യോഗി കൂട്ടിച്ചേർത്തു.

കോൺഗ്രസുകാർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ ഇ​വി​എ​മ്മി​നെ പു​ക​ഴ്ത്തും, എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ലോ അ​തി​നെ കു​റ്റം പ​റ​യും. ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നെ കു​റ്റം പ​റ​യാ​റി​ല്ലെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.

മോദിക്കും അമിത് ഷായ്ക്കും പുറമെയുള്ള താരപ്രചാരകന്‍ എന്ന നിലയിലാണ് യോഗിയെ ബിജെപി ഈ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ചിരുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലായി അന്പതിലധികം സീറ്റുകളില്‍ യോഗി ആദിത്യനാഥ് പ്രചരണം നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.