ആ വെടിയൊച്ചകൾ കവർന്നത് കുരുന്നു ജീവനെ; അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത നവജാതശിശു മരിച്ചു
Thursday, December 13, 2018 8:47 AM IST
ജറുസലം: ഇസ്രയേലിൽ അജ്ഞാതരുടെ വെടിയേറ്റ ഗർഭിണിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി പുറത്തെടുത്ത നവജാതശിശു മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഏഴ് മാസം ഗർഭിണിയായ ഷിറ ഇഷ്റാൻ എന്ന യുവതിക്ക് ബസിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റത്.

ഇസ്രയേൽ അധീന പ്രദേശത്തുവച്ചായിരുന്നു സംഭവം. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം കുട്ടി ആശുപത്രി അധികൃതരുടെ അതിതീവ്ര പരിചരണത്തിലായിരുന്നു. എന്നാൽ ബുധനാഴ്ച രാത്രിയോടെ കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതീവ ദുഃഖം രേഖപ്പെടുത്തി.

അതേസമയം, വെടിയുതിർത്ത് അക്രമികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.