മ​ധ്യ​പ്ര​ദേ​ശി​ൽ ഒ​ത്തു​തീ​ർ​പ്പു ഫോ​ർ​മു​ല ത​യാ​ർ; ക​മ​ൽ​നാ​ഥ് മു​ഖ്യ​മ​ന്ത്രി, സി​ന്ധ്യ ഡെ​പ്യൂ​ട്ടി
Thursday, December 13, 2018 9:50 AM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ പി​സി​സി അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥ് മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നു റി​പ്പോ​ർ​ട്ട്. ഏ​റെ ച​ർ​ച്ച​ക​ൾ​ക്ക് ഒ​ടു​വി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​താ​യാ​ണു സൂ​ച​ന. യു​വ​നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ പി​ന്തു​ണ ക​മ​ൽ​നാ​ഥി​നാ​ണെ​ന്നാ​ണു സൂ​ച​ന. ചി​ന്ദ്വാ​ഡ​യി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​മാ​യ ക​മ​ൽ​നാ​ഥ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നി​ല്ല. ക​മ​ൽ​നാ​ഥ്, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​രെ രാ​ഹു​ൽ ഡ​ൽ​ഹി​യി​ലേ​ക്കു വി​ളി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ലു​ള്ള തീ​രു​മാ​നം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​ക്കു വി​ട്ടി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സി​നു പി​ന്തു​ണ ന​ൽ​കു​മെ​ന്നു ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യും സ​മാ​ജ്വാ​ദി പാ​ർ​ട്ടി​യും പ്ര​ഖ്യാ​പി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി. 230-ൽ 114 ​സീ​റ്റ് നേ​ടി​യ കോ​ണ്‍​ഗ്ര​സി​ന് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ര​ണ്ട് സീ​റ്റി​ന്‍റെ കു​റ​വു​ണ്ടാ​യി​രു​ന്നു. നാ​ലു സ്വ​ത​ന്ത്ര​രും കോ​ണ്‍​ഗ്ര​സി​നു പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് 121 പേ​രു​ടെ പി​ന്തു​ണ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.