അ​പ​ക​ടം സൃ​ഷ്ടി​ച്ച് മു​ങ്ങാ​ൻ ശ്ര​മി​ച്ച ഡോ​ക്ട​റെ നാ​ട്ടു​കാ​ർ "ഓ​ടി​ച്ചി​ട്ടു' പി​ടി​കൂ​ടി
Thursday, December 13, 2018 10:00 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വ​ഴി​യാ​ത്ര​ക്കാ​രി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി സ്ത്രീ ​മ​രി​ച്ചു. മ​റ്റു ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. റാ​ണി ഝാ​ൻ​സി റോ​ഡ് ഫ്ളൈ ​ഓ​വ​റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങാ​ൻ ശ്ര​മി​ച്ച ഡോ​ക്ട​റെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

ഷ​നോ ദേ​വി എ​ന്ന സ്ത്രീ​യാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ക്രി​പാ​ലി ദേ​വി, ഗീ​ത എ​ന്നീ സ്ത്രീ​ക​ൾ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. സ​ദ​ർ ബ​സാ​റി​ലെ ഫാ​ക്ട​റി​യി​ൽ​നി​ന്നു ജോ​ലി​ക​ഴി​ഞ്ഞു മ​ട​ങ്ങ​വെ​യാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ​ർ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ അം​ബു​ജ് ഗാ​ർ​ഗാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. അ​ശ്ര​ദ്ധ​മാ​യാ​ണ് ഇ​യാ​ൾ വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന് പ​രി​ക്കേ​റ്റ ഗീ​ത പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.