ചാ​ന്പ്യ​ൻ​സ് ലീ​ഗ്: വീ​ണ്ടും നാ​ണം​കെ​ട്ട് റ​യ​ൽ; മാ​ഡ്രി​ഡി​ലും മോ​സ്കോ​യോ​ടു കീ​ഴ​ട​ങ്ങി
Thursday, December 13, 2018 10:11 AM IST
മാ​ഡ്രി​ഡ്: ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്പാ​നി​ഷ് വ​ന്പ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നു നാ​ണം​കെ​ട്ട തോ​ൽ​വി. സി​എ​സ്ക​ഐ മോ​സ്കോ​യാ​ണു ഹോം​ഗ്രൗ​ണ്ടാ​യ സാ​ന്‍റി​യാ​ഗോ ബെ​ർ​ണാ​ബ്യു​വി​ൽ റ​യ​ലി​നെ അ​ട്ടി​മ​റി​ച്ച​ത്. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു മോ​സ്കോ​യു​ടെ ജ​യം.

ക​ളി​യു​ടെ 37-ാം മി​നി​റ്റി​ൽ ഫി​യ​ദോ​ർ ച​ലോ​വാ​ണ് ആ​ദ്യം മാ​ഡ്രി​ഡ് വ​ല കു​ലു​ക്കി​യ​ത്. പി​റ​കെ 43-ാം മി​നി​റ്റി​ൽ ജോ​ർ​ജി ഷെ​ന്നി​കോ​ഫ് ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ അ​ർ​ന​ർ സി​ഗ്ഗു​ർ​ഡ്സ​ണാ​ണ് റ​യ​ലി​ന്‍റെ പ​ത​നം പൂ​ർ​ത്തി​യാ​ക്കി​യ മൂ​ന്നാം ഗോ​ൾ നേ​ടി​യ​ത്.

നേ​ര​ത്തെ, റ​ഷ്യ​യി​ലും സി​എ​സ്ക​ഐ മോ​സ്കോ​യോ​ടു റ​യ​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. 10 വ​ർ​ഷ​ത്തി​ൽ ആ​ദ്യ​മാ​യാ​ണു ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഒ​രു ടീ​മി​നോ​ട് റ​യ​ൽ മാ​ഡ്രി​ഡ് ഹോം ​മ​ത്സ​ര​ത്തി​ലും എ​വേ മ​ത്സ​ര​ത്തി​ലും തോ​ൽ​ക്കു​ന്ന​ത്.

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഗ്രൂ​പ്പ് ചാ​ന്പ്യ·ാ​രാ​യി ത​ന്നെ റ​യ​ൽ നോ​ക്കൗ​ട്ടി​ൽ എ​ത്തി. 12 പോ​യി​ന്‍റാ​ണ് റ​യ​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.