വി​വാ​ഹ​ക്ഷ​ണം കൊ​ല​വി​ളി​യാ​യി; നോ​യി​ഡ​യി​ൽ കൗ​മാ​ര​ക്കാ​ര​നു ദാ​രു​ണാ​ന്ത്യം
Thursday, December 13, 2018 11:17 AM IST
നോ​യി​ഡ: വി​വാ​ഹാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ വെ​ടി​വ​യ്പി​നി​ടെ കൗ​മാ​ര​ക്കാ​ര​ൻ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലാ​ണ് പ​തി​നാ​ലു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

ജ​ർ​ച്ച​യി​ലെ ഗോ​ദി ബ​ച്ചേ​ഡാ ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വ​ര​ന്‍റെ ഒ​പ്പ​മെ​ത്തി​യ​വ​രി​ൽ ഒ​രാ​ളാ​ണ് ആ​കാ​ശ​ത്തേ​ക്കു നി​റ​യൊ​ഴി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ല​ക്ഷ്യം​തെ​റ്റി ഗൗ​ര​വ് എ​ന്ന കൗ​മാ​ര​ക്കാ​ര​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ പി​താ​വ് ജ​ഗ​ദീ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കെ​തി​രേ​യാ​ണു പ​രാ​തി. സം​ഭ​വ​ത്തി​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.