ചോ​ക്സി കു​ടു​ങ്ങും; ഇ​ന്ത്യ വി​ട്ട വ്യ​വ​സാ​യി​ക്കെ​തി​രേ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ്
Thursday, December 13, 2018 11:42 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ ഇ​ന്ത്യ​വി​ട്ട വ്യ​വ​സാ​യി മെ​ഹു​ൽ ചോ​ക്സി​ക്കെ​തി​രേ ഇ​ന്‍റ​ർ​പോ​ൾ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ഇ​പ്പോ​ൾ ആ​ന്‍റി​ഗ്വ​യി​ലു​ള്ള മെ​ഹു​ൽ ചോ​ക്സി​യെ വി​ട്ടു​ത​ര​ണ​മെ​ന്ന് ഇ​ന്ത്യ ആ​ന്‍റി​ഗ്വ​യോ​ട് ഒൗ​ദ്യോ​ഗി​ക​മാ​യി ആ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ചോ​ക്സി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി വി​ട്ടു​കി​ട്ട​ൽ അ​പേ​ക്ഷ കൈ​മാ​റി​യ​ത്.

ചോ​ക്സി​യു​ടെ പൗ​ര​ത്വം റ​ദ്ദു ചെ​യ്യി​ല്ലെ​ന്ന് ആ​ന്‍റി​ഗ്വ ഇ​ന്ത്യ​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ൾ ക്ലി​യ​റ​ൻ​സ് ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് ത​ങ്ങ​ൾ ചോ​ക്സി​ക്കു പൗ​ര​ത്വം അ​നു​വ​ദി​ച്ച​തെ​ന്നും ഇ​ത് റ​ദ്ദാ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ആ​ന്‍റി​ഗ്വ വ്യ​ക്ത​മാ​ക്കി.

13,500 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ ചോ​ക്സി​യും നീ​ര​വ് മോ​ദി​യും കു​ടും​ബ​സ​മേ​തം ജ​നു​വ​രി​യി​ലാ​ണു രാ​ജ്യം വി​ട്ട​ത്. ഇ​തി​നു ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണു പി​എ​ൻ​ബി​യു​ടെ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചു പു​റം​ലോ​കം അ​റി​യു​ന്ന​ത്.

അ​ന്നു​മു​ത​ൽ ഇ​രു​വ​രും എ​വി​ടെ​യെ​ന്ന​തി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു വ്യ​ക്ത​ത​യി​ല്ലാ​യി​രു​ന്നു. നീ​ര​വ് മോ​ദി ഇ​പ്പോ​ൾ ബെ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ലു​ണ്ടെ​ന്നാ​ണു വി​വ​രം. ചോ​ക്സി​യാ​ക​ട്ടെ ആ​ന്‍റി​ഗ്വ​ൻ പൗ​ര​ത്വം നേ​ടി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.