ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ഷേ​ധം വ​ൻ വി​ജ​യം; ര​ക്ഷാ​ധി​കാ​രി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി
Thursday, December 13, 2018 12:08 PM IST
ആ​ല​പ്പു​ഴ: വ​നി​താ മ​തി​ലി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സം​ഘാ​ട​ക​സ​മി​തി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ്ഥാ​ന​ത്തു​നി​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഒ​ഴി​വാ​ക്കി. ര​ക്ഷാ​ധി​കാ​രി​യാ​യി ത​ന്‍റെ പേ​രു വ​ച്ച​തു സാ​മാ​ന്യ മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ചെ​ന്നി​ത്ത​ല പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് പേ​രു നീ​ക്കി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ്ര​ത്യേ​ക​യോ​ഗ​ത്തി​ലാ​ണു ജി​ല്ല​യി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ ചെ​ന്നി​ത്ത​ല​യെ സം​ഘാ​ട​ക സ​മി​തി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​ക്കി​യ​ത്. എ​ന്നാ​ൽ ത​ന്നോ​ട് ഒ​രു വാ​ക്കു​പോ​ലും ചോ​ദി​ക്കാ​തെ ര​ക്ഷാ​ധി​കാ​രി​യാ​ക്കി പേ​രു​വ​ച്ച​തി​ൽ ക​ള​ക്ട​റെ ചെ​ന്നി​ത്ത​ല പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

ര​ണ്ടു ത​വ​ണ​യാ​ണ് പി​ആ​ർ​ഡി പ​ത്ര​ക്കു​റി​പ്പി​റ​ക്കി​യ​ത്. ആ​ദ്യ പ​ത്ര​ക്കു​റി​പ്പി​ൽ ചെ​ന്നി​ത്ത​ല​യു​ടെ പേ​രി​ല്ലാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​തി​ൽ പേ​രു​വ​ച്ച് ഇ​റ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.