ഏ​ത് എം.​എ​ൻ.​വി​ജ​യ​ൻ, ഏ​ത് ഐ.​എം.​വി​ജ​യ​ൻ..! വീ​ണ്ടും നാ​ക്കു​പി​ഴ​ച്ച് ഇ.​പി ​ജ​യ​രാ​ജ​ൻ
Thursday, December 13, 2018 12:30 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​നു വീ​ണ്ടും നാ​ക്കു​പി​ഴ​ച്ചു. പ്ര​ഭാ​ഷ​ക​നും ഇ​ട​ത് ചി​ന്ത​ക​നു​മാ​യി​രു​ന്ന എം.​എ​ൻ.​വി​ജ​യ​നെ ഫു​ട്ബോ​ൾ താ​ര​മാ​ക്കി​യാ​യി​രു​ന്നു ഇ​ക്കു​റി നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി​യു​ടെ പ്ര​സം​ഗം.

കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യ​വേ, എം.​എ​ൻ.​വി​ജ​യ​നൊ​പ്പം ഓ​ടി​ക്ക​ളി​ച്ച​തി​ന്‍റെ ഗു​ണം കോ​വൂ​ർ കു​ഞ്ഞു​മോ​ന് ഉ​ണ്ടെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ഉ​ദ്ദേ​ശി​ച്ച​തു ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​നെ ആ​യി​രു​ന്നെ​ങ്കി​ലും എം.​എ​ൻ വി​ജ​യ​ൻ എ​ന്നാ​ണു മ​ന്ത്രി​യു​ടെ നാ​ക്കി​ൽ വ​ന്ന​ത്. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തി​രു​ന്ന​വ​ർ മ​ന്ത്രി​യെ തി​രു​ത്തു​ക​യും ചെ​യ്തു.

നേ​ര​ത്തെ ബോ​ക്സിം​ഗ് താ​രം മു​ഹ​മ്മ​ദ​ലി മ​രി​ച്ച​പ്പോ​ൾ അ​ന്നു കാ​യി​ക​മ​ന്ത്രി​യാ​യി​രു​ന്ന ഇ.​പി.​ജ​യ​രാ​ജ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ൻ അ​ബ​ദ്ധ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​താ​രം എ​ന്നാ​ണു മു​ഹ​മ്മ​ദ​ലി​യെ ഇ.​പി വി​ശേ​ഷി​പ്പി​ച്ച​ത്.

യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സി​ന്‍റെ മ​ണ്ട​ൻ പ്ര​സം​ഗ​ത്തി​ന്‍റെ പ​രി​ഹാ​സ​ങ്ങ​ൾ ഒ​ടു​ങ്ങും​മു​ന്പാ​ണ് ഇ.​പി​യു​ടെ പ​രാ​മ​ർ​ശം. നേ​ര​ത്തെ, ശ​ബ​രി​മ​ല സ​മ​ര​ത്തി​നി​ടെ ബി​ജെ​പി എം​എ.​എ ഒ. ​രാ​ജ​ഗോ​പാ​ൽ പ്ര​സം​ഗി​ച്ച​പ്പോ​ൾ ഹ​രി​വ​രാ​സ​ന​ത്തി​നു പ​ക​രം ഗി​രി​വ​രാ​സ​നം എ​ന്നു പ​റ​ഞ്ഞ​തും വാ​ർ​ത്ത​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.