എംഎൽഎമാരുടെ സത്യാഗ്രഹ സമരം വിജയമെന്ന് ചെന്നിത്തല
Thursday, December 13, 2018 12:44 PM IST
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയ്ക്കെതിരേ മൂന്ന് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയ്ക്ക് മുന്നിൽ നടത്തിയ നിരാഹാര സമരം വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ മന്ദിരത്തിന് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം ചെയ്ത പ്രതിപക്ഷ അംഗങ്ങളുമായി ഒരിക്കൽ പോലും സർക്കാർ ചർച്ചയ്ക്ക് തയാറാകാതിരുന്നത് ദൗർഭാഗ്യകരമായ സംഭവമാണ്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഇതിനെല്ലാം കാരണം. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് സർക്കാർ ചെയ്തത്. നിയമസഭാ സമ്മേളനം അവസാനിച്ചാലും ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്നത് വരെ യുഡിഎഫ് സമരരംഗത്തുണ്ടാകുമെന്നും ഭാവി കാര്യങ്ങൾ കന്േ‍റാണ്‍മെന്‍റ് ഹൗസിൽ ചേരുന്ന യോഗം തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.