ബോ​ളി​വു​ഡ് ന​ടി​യു​ടെ കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു; അ​പ​ക​ടം ഗോ​വ​യി​ൽ
Thursday, December 13, 2018 1:03 PM IST
പ​നാ​ജി: ബോ​ളി​വു​ഡ് ന​ടി സ​റീ​ൻ ഖാ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഗോ​വ​യി​ലെ അ​ൻ​ജു​ന​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് ന​ടി​യു​ടെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മാ​പു​സ സ്വ​ദേ​ശി​യാ​യ നി​തേ​ഷ് ഗോ​ര​ൽ എ​ന്ന യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കു പ​രി​ക്കേ​റ്റ നി​തേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ന​ടി​യു​ടെ ഡ്രൈ​വ​റാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.