മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്നു ചോ​ദ്യം; രാ​ഹു​ലി​നോ​ടു ചോ​ദി​ക്ക​ണ​മെ​ന്നു സോ​ണി​യ
Thursday, December 13, 2018 1:48 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ ആ​രു മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ച്ച് യു​പി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗാ​ന്ധി. ദ​യ​വാ​യി രാ​ഹു​ലി​നോ​ടു ചോ​ദി​ക്കൂ എ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നു സോ​ണി​യ മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സി​നു ഭൂ​രി​പ​ക്ഷം ല​ഭി​ച്ച മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​ക​രി​ച്ചു. എം​എ​ൽ​എ​മാ​രു​ടേ​യും പ്ര​വ​ർ​ത്ത​ക​രു​ടേ​യും അ​ഭി​പ്രാ​യം തേ​ടി​യെ​ന്നും നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നും രാ​ഹു​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശി​ൽ പി​സി​സി അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചു. യു​വ​നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യു​ള്ള ഒ​ത്തു​തീ​ർ​പ്പ് ഫോ​ർ​മു​ല​യാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​തെ​ന്നാ​ണു സൂ​ച​ന. ഛത്തി​സ്ഗ​ഡി​ൽ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ടി.​എ​സ്.​സിം​ഗ്ദേ​വ്, താ​മ്ര​ധ്വ​ജ് സാ​ഹു എ​ന്നി​വ​ർ​ക്കാ​ണു സാ​ധ്യ​ത.

രാ​ജ​സ്ഥാ​ന്‍റെ കാ​ര്യ​ത്തി​ലാ​ണു ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ അ​നു​ഭ​വ സ​ന്പ​ത്തു​ള്ള ത​നി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വേ​ണ​മെ​ന്ന് അ​ശോ​ക് ഗെ​ലോ​ട്ട് വാ​ദി​ക്കു​ന്പോ​ൾ, ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സി​നെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് പ​ദ​വി​യെ​ന്നാ​ണ് സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ അ​വ​കാ​ശ​വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.