എസ്എഫ്ഐയുടെ തലസ്ഥാനത്തെ അഴിഞ്ഞാട്ടം; അഞ്ച് വിദ്യാർഥികൾക്കെതിരേ കേസ്
Thursday, December 13, 2018 1:50 PM IST
തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക് സി​ഗ്ന​ൽ ലം​ഘി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ പോ​ലീ​സു​കാ​രെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ അഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എന്നാൽ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് പ​റ​ഞ്ഞു.

ബുധനാഴ്ച വൈ​കു​ന്നേ​രം പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് യു-​ടേ​ണ്‍ തി​രി​യു​ന്ന​തി​നെ ട്രാ​ഫി​ക് ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ത​ട​ഞ്ഞു. ക്ഷു​ഭി​ത​നാ​യ യു​വാ​വ് പോ​ലീ​സു​കാ​ര​നെ പി​ടി​ച്ചുത​ള്ളി​യ ശേ​ഷം ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണ്‍ ചെ​യ്ത് വി​ളി​ച്ച് വ​രു​ത്തി. പോ​ലീ​സു​കാ​ര​നെ പി​ടി​ച്ച് ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന എആ​ർ ​ക്യാ​ന്പി​ലെ ര​ണ്ട് പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തി.

തു​ട​ർ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ നി​ന്നെ​ത്തി​യ ഇ​രു​പ​തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സു​കാ​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ന​യ​ച​ന്ദ്ര​ൻ, ശ​ര​ത് എ​ന്നീ പോ​ലീ​സു​കാ​ർ​ക്ക് പരിക്കേറ്റു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ഇ​വ​രെ മോ​ചി​പ്പി​ച്ച് കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്നു.

ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ സി​സി​ടി​വിയി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. അതേസമയം സംഭവത്തിൽ പോലീസ് മതിയായ നടപടി സ്വീകരിക്കുന്നിലെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.