കെഎസ്‌യു സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
Thursday, December 13, 2018 1:52 PM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കുക, ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തുടങ്ങിയ മാർച്ച് ഉദ്ഘാടനം ചെയ്തത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. മാർച്ച് സെക്രട്ടറയേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചു. പോലീസിന് നേരെ കല്ലേറുമുണ്ടായി. തുടർന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് മാർച്ചിനെത്തിയത്. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.