ര​ണ്ടാം​വ​ട്ട​വും കെ​സി​ആ​ർ; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു
Thursday, December 13, 2018 1:55 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് റാ​വു മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​റു​ന്ന​ത്.

കാ​ലാ​വ​ധി തീ​രാ​ൻ മാ​സ​ങ്ങ​ൾ ശേ​ഷി​ക്കെ മ​ന്ത്രി​സ​ഭ പി​രി​ച്ചു​വി​ട്ട് ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യ​മാ​ണ് ടി​ആ​ർ​എ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. 119 അം​ഗ നി​യ​മ​സ​ഭ​യി​ൽ 88 സീ​റ്റു​ക​ൾ റാ​വു​വി​ന്‍റെ പാ​ർ​ട്ടി നേ​ടി.

സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 63 സീ​റ്റു​ക​ളോ​ടെ അ​ധി​കാ​ര​ത്തി​ലേ​റി​യെ ടി​ആ​ർ​എ​സ് ഇ​ക്കു​റി അ​തി​ലും വ​ലി​യ വി​ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.